Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Jan 2025 18:14 IST
Share News :
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൻറെ നേതൃത്വത്തിൽ നടത്തിയ പുകയില നിയന്ത്രണ പരിപാടിയുടെ ഭാഗമായി കീഴ്മാട് ഗവൺമെൻറ് യു.പി.സ്ക്കൂളിനെ പുകയില രഹിത കലാലയമായി പ്രഖ്യാപിച്ചു.
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ,ഹെഡ്മിസ്ട്രസ്,
സന്നദ്ധസംഘടന പ്രതിനിധികൾ,രക്ഷകർത്താസംഘടന പ്രതിനിധികൾ ,നോഡൽ അധ്യാപകൻ
എന്നിവരടങ്ങുന്ന പുകയില നിരീക്ഷണ സമിതി രൂപീകരിച്ച് പ്രവർത്തനങ്ങൾ നടത്തിയിരുന്നു. സ്ക്കൂൾ കോമ്പൗണ്ടിൻറെ 100 വാര ചുറ്റളവിലെ കച്ചവടസ്ഥാപനങ്ങളിൽ നിരീക്ഷണ സമിതി പരിശോധന നടത്തി പുകയില ഉൽപന്നങ്ങൾ വിൽക്കുന്നില്ലെന്ന് ഉറപ്പ് വരുത്തി.
പുകയില വിരുദ്ധ ബോധവൽക്കരണ ക്ലാസ്സ് നടത്തി.ബോധവൽക്കരണ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.
പുകയില രഹിത കലാലയത്തിൻറെ
നിയമപ്രകാരമുള്ള ബോർഡുകൾ സ്ക്കൂൾ കവാടത്തിൽ സ്ഥാപിച്ചു.
പുകയില രഹിത കലാലയത്തിൻറെ ഭാഗമായി വിദ്യാലയത്തിൽ വാർഡ് മെമ്പർ വി.കൃഷ്ണകുമാർ നിയമപ്രകാരമുള്ള ബോർഡുകൾ സ്ഥാപിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ എം.ഐ.സിറാജ്,
ഹെഡ്മിസ്ട്രസ് സുനിത.സി.കെ,
വിജയൻ കണ്ണന്താനം,
സാനി വിൻസൻറ്,ഷാജി.പി.എ,
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ
രേഖ.എസ്.എസ് എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.