Tue Dec 12, 2023 10:56 PM 1ST

Location  

Sign In

125 വർഷം പൂർത്തിയാക്കുന്ന കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ വാർഷികാഘോഷവും ശതോത്തരരജത ജൂബിലി ആഘോഷവും നടന്നു

05 Feb 2026 20:55 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: 125 വർഷം പൂർത്തിയാക്കുന്ന കടുത്തുരുത്തി ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൻ്റെ വാർഷികാഘോഷവും ശതോത്തരരജത ജൂബിലി ആഘോഷവും ഫെബ്രുവരി 5 വ്യാഴാഴ്‌ച

രാവിലെ 10 മണിക്ക് സ്‌കൂൾ വാർഷിക പരിപാടികൾ പിടിഎ പ്രസിഡന്റ് വി എൻ സുരേഷ് കുമാറിന്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കുമാരി ആൻ മരിയ ജോർജ് ഉദ്ഘാടനം നിർവഹിച്ചു....... പൂർവവിദ്യാർത്ഥിയും കോട്ടയം റെയിൽവേ സ്‌റ്റേഷൻ മാനേജറുമായ പി ജി വിജയകുമാർ വിശിഷ്ടാതിഥിയായി... ഗ്രാമ പഞ്ചായത്ത് മെമ്പർ ജിൻസി എലിസബത്ത്,കെ എസ് രമ്യ മോൾ അജിത്, ഹെഡ്മിസ്ട്രസ് dr. യു ഷംല, പ്രിൻസിപ്പൽ ജോബി വർഗീസ്, രജീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു..... കുട്ടികളുടെ കലാ പരിപാടികളും വിജയികൾക്ക് സമ്മാനവിതരണവും, ഉപഹാരം സമർപ്പണവും നടന്നു..... 

രക്ഷിതാക്കൾ ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു....




Follow us on :

More in Related News