Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2026 13:46 IST
Share News :
കടുത്തുരുത്തി: ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും സ്മരണകൾ പുതുക്കി ഇസ്ലാംമത വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു.പ്രവാചകനായ ഇബ്രാഹീം നബി തന്റെ മകൻ ഇസ്മായിലിനെ ദൈവകല്പനയനുസരിച്ച് ബലിനൽകാൻ തയാറായതിന്റെ ഓർമ്മ പുതുക്കലാണ് ഈ ദിനം.
രാവിലെ മുതൽ സംസ്ഥാനത്തെ വിവിധ പള്ളികളിലും ഈദ്‌ഗാഹുകളിലും പ്രത്യേക പെരുന്നാൾ നമസ്‌കാരത്തിനും പ്രാർഥനകള്‍ക്കും തുടക്കമായി. നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും ആശംസകൾ കൈമാറിയും വിശ്വാസികൾ പെരുന്നാൾ സന്തോഷം പങ്കിട്ടു.
സ്നേഹത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും ഐക്യത്തിന്റെയും സന്ദേശമാണ് ഓരോ ബലിപെരുന്നാളും സമൂഹത്തിന് നൽകുന്നത്. കടുത്തുരുത്തി ആപ്പാഞ്ചിറ മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ നടന്ന ബലിപെരുന്നാൾ നമസ്കാരത്തിന് ഇമാം അബ്ദുൽ സമദ് ബാഖവി നേതൃത്വം നൽകി പ്രഭാഷണം നടത്തി.
Follow us on :
Tags:
More in Related News
Please select your location.