Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മെയ് ദിനം ഐ.എൻ.ടി.യു.സി യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.

02 May 2026 17:17 IST

santhosh sharma.v

Share News :

വൈക്കം: ലോക തൊഴിലാളി ദിനത്തിൽ ഐ.എൻ.ടി യു.സി വൈക്കം റീജണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി മെയ് ദിനാചരണം നടത്തി. ഇറാൻ, ഇസ്രേയൽ, അമേരിക്ക യുദ്ധം തൊഴിൽ മേഖലയുടെയും സമ്പത് വ്യവസ്ഥയുടെയും തകർച്ചക്ക് കാരണമാകുന്ന സാഹചര്യത്തിലാണ് ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം നിയോജക മണ്ഡലം, ജില്ലാ കേന്ദ്രങ്ങളിൽ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചത്. ഐ.എൻ.ടി.യു.സി റീജണൽ പ്രസിഡന്റ് അഡ്വ.പി.വി.സുരേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി ഫിലിപ്പ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.വി. പ്രസാദ് മുഖ്യ പ്രസംഗം നടത്തി. ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി എം.വി. മനോജ് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോൺഗ്രസ്, ഐഎൻടിയുസി നേതാക്കളായ വിവേക് പ്ലാത്താനത്ത്, പ്രീത രാജേഷ്, ഇടവട്ടം ജയകുമാർ,മോഹൻ. കെ.തോട്ടു പുറം, കെ.സുരേഷ് കുമാർ, വർഗ്ഗീസ് പുത്തൻചിറ, മോനു ഹരിദാസ്, കെ.എൻ. ദേവരാജൻ, സി.ജി. ബിനു, ബിജു കണ്ടത്തിൽ,എം.ഡി. സത്യൻ,പി.ടി സലി, പി.ആർ തിലകൻ തുടങ്ങിയവർ

 പ്രസംഗിച്ചു.

Follow us on :

More in Related News