Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടൽ,

02 Aug 2026 19:16 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി തീക്കോയിയിൽ വെള്ളപ്പൊക്കത്തെ തുടർന്ന് പശുക്കളെ നഷ്ടപ്പെട്ട ക്ഷീര കർഷകന് സഹായവുമായി മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. തീക്കോയി സ്വദേശി അനിൽകുമാർ എന്ന ക്ഷീരകർഷകന് 11 പശുക്കളെയാണ് വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടത്. വിവരം അറിഞ്ഞ ഉടൻ തന്നെ അനിൽകുമാറിനെ ഫോണിൽ വിളിച്ച് വേണ്ട സഹായം മന്ത്രി ഉറപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് പശുക്കളെ ഉടൻ തന്നെ നൽകാൻ തീരുമാനിച്ചത്. ഓഗസ്റ്റ് മൂന്നിന് വൈകിട്ട് 3.30ന് മന്ത്രി ബിന്ദു കൃഷ്ണ നേരിട്ടെത്തി പശുക്കളെ കൈമാറും. അതോടൊപ്പം പശുക്കൾക്ക് ഉള്ള നഷ്ടപരിഹാരം ഉൾപ്പടെ വേഗത്തിൽ ലഭ്യമാക്കാൻ ഉള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

Follow us on :

More in Related News