Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടിൻ്റെ സൗഹൃദവും സ്നേഹവും പങ്കാളിത്വവും ആവേശമാക്കി വിഷു നാട്ട് ചന്ത '

13 Apr 2025 14:28 IST

UNNICHEKKU .M

Share News :

മുക്കം: വിഷുവിൻ്റെ മുന്നോടിയായി നാട്ടിൻ്റെ സൗഹൃദവും , സ്നേഹവും, ജനപങ്കാളിത്വവും ആവേശ തിരയിളക്കമാക്കി വീണ്ടും നാട്ട് ചന്ത ഗ്രാമത്തിൽ ശ്രദ്ധ തേടി. പുൽ പ്പറമ്പിലെ യുവ ടീം, നാട്ടുകാരുടെ കൂട്ടായ്മയുടെ നേതൃത്തിൽ മൂന്നാമ ത്തെ ചന്തയാണ് പുൽപ്പറമ്പ് അങ്ങാടിയിൽ പ്രത്യേകമായ വേദിയൊരുക്കിയത്. രാവിലെ 7 മണിക്ക് ആരംഭിച്ച വിഷു ചന്തയിൽ മലയോര ത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നൂറ് കണക്കിനാളുകളാണ് നാട്ടിൽ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വാങ്ങാൻ രാവിലെ തന്നെ ഒഴുകിയെത്തിയത്. ചാമ അരി, പനമ്പൊടി, നാടൻ മഞ്ഞൾ, മഞ്ഞൾപ്പൊടി, വടകര ജിലേബി , കൊടംമ്പുളി, നാട്ട് മാങ്ങകൾ, വാട്ട പൂള, കാട്ട് കൂവപ്പൊടി,ജർജിർ, കക്കിരി, പൂളപ്പൊടി, പച്ചമുളക്, മൺപാത്രങ്ങൾ, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, കേക്കുകൾ,കിണ്ണത്തപ്പം അച്ചാറ് കസ്തൂരി മഞ്ഞൾ, ചക്ക കുരു പായസം മുളരി പായസ്സം , ചക്ക ഉണ്ട,ബീഫ് വരട്ടിയത്. മീൻ അച്ചാറ് ,അരിയുണ്ട, നെയ്യപ്പം, നാടൻ ചേമ്പ്, മധുരക്കിഴങ്ങ്, ഉപ്പിലിട്ട മാങ്ങകൾ 'ഉണക്കമിനുകൾ, നാടൻ ചീര, നാടൻ ചെരങ്ങ, മാദൊളി നാരങ്ങ, പച്ചക്കറികൾ, ദിന്നശേഷിക്കാർ നിർമ്മിച്ച ശീല കുടകൾ ഇലക്ടോണിക്ക്സ് ഉപകരണങ്ങൾ തുടങ്ങി വിവിധയിനം ഉൽപ്പന്നങ്ങളാൽ നാട്ട് ചന്ത സമ്പന്നമായിരുന്നു.വിഷുവിനോടനുബന്ധിച്ച് പുൽപ്പറമ്പ് നാട്ടുകാരുടെ സമർപ്പണമാണ് നാട്ട് ചന്തയെന്ന് സംഘാടക സമിതി കൺവീനർ കറുത്തേട്ത്ത് അബ്ദുൽ ഹമീദ് എൻ ലൈറ്റ് ന്യൂസിനോട് പറഞ്ഞു.അതേസമയം മത സൗഹാർദത്തിനും , ജനങ്ങൾ തമ്മിലുള്ള സൗഹൃദ ബന്ധത്തെ ശക്തി പ്പെടുത്തുന്നതിനുള്ള ഉചിതമായ കൂട്ടായ്മയാണ് പിന്നിൽ പ്രവർത്തി ക്കുന്നത് അദ്ദേഹം തുടർന്ന് പറഞ്ഞു.

നാട്ട് ചന്ത മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം ചെയ്തു. നമ്മുടെ പ്രാദേശി തലത്തിൽ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള ഏക സംവിധാനമാണ് നാട്ട് ചന്തയെന്ന് അദ്ദേഹം അഭിപ്രായ പ്പെട്ടു. 

പഴയ കാലത്തെ ചന്ത സംവിധാനം മാറി ഓൺ ലൈൻ സംവിധാനത്തിലേക്ക് നീങ്ങിയ കാലഘട്ടമാണിത്. ഇത് വലിയ ഗുരുതരമായ അവസ്ഥ നാം നേരിട്ട് കൊണ്ടിരിക്കുകയാണ്. ലഹരിയെന്ന മഹാ വിപത്ത് ഇത്തരം ഓൺ ലൈൻ മാർക്കറ്റിലൂടെ കടന്ന് വന്നിരിക്കയാണ്. നാട്ട് ചന്തകൾ നമ്മുടെ സാസ്കാരികമായ പൈതൃകത്തെ കാത്ത് സൂക്ഷിക്കാനുള പങ്ക് വലുതാണ് അദ്ദേഹം തുടർന്ന് പറഞ്ഞു.    കൺവീനർ.കെ. അബ്ദുൽ ഹമീദ് അധ്യക്ഷതവഹിച്ചു. നഗരസഭ കൗൺസിലർ റംല ഗഫൂർ,  ടി. അബ്ദുല്ല മാസ്റ്റർ, ബന്ന ചേന്ദമംഗല്ലൂർ, വി.പി. അബ്ദുൽ ഹമീദ്, മേൽ വീട്ടിൽ മുഹമ്മദ് കുട്ടി, എം.കെ. മുസ്തഫ, എം.ഉണ്ണിച്ചേക്കു. നാസർ സെഞ്ചറി , ചക്കിങ്ങൽ അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.

ഇ.കെ.കെ. ബാവ, 'കെ.ഹമീദ് മാസ്റ്റർ, ടി.കെ. ബഷീർ, എ അബ്ദുൽ ഗഫൂർ മാസ്റ്റർ, അബ്ദുറഹിമാൻ ചക്കിങ്ങൽ,സി.കെ.ജമാൽ, ഹസ്സൻ എറക്കോടൻ, ഒറഹ്മത്ത്, മൊയ്തീൻ അക്കരത്തിൽ, സി.ടി മൻസൂർ, എ അബൂബക്കർ, സി.കെ. മൻസൂർ, എൻ.പി. ലത്തിഫ് എന്നിവർ നേതൃത്വം നൽകി.

നാട്ട് ചന്തയിലെ ഒരോ സെക്ഷൻ വീഡിയോകൾ

ചിത്രം: പുൽപ്പറമ്പ് അങ്ങാടിയിൽ ഞായറാഴ്ച്ച നടന്ന വിഷു നാട്ട് ചന്തയിൽ നിന്ന്

Follow us on :

More in Related News