Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2026 20:19 IST
Share News :
തലയോലപ്പറമ്പ്: വഴിയരികിൽ കളഞ്ഞു കിട്ടിയ സ്വർണ്ണമാല തിരികെ കൊടുത്ത് നാലാം ക്ലാസ് വിദ്യാർത്ഥിനി മാതൃകയായി. വെള്ളൂർ ഭവൻസ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയും തലയോലപ്പറമ്പ് മാരിയിൽ ബിബിൻ ചാക്കോ, ജസ്ലി ദമ്പതികളുടെ മകളുമായ ജുവൽ ബിബിനാണ് മാതൃകയായത്. ശനിയാഴ്ച രാത്രി 9 മണിയോടെ അച്ഛനൊപ്പം ബേക്കറി സാധനങ്ങൾ വാങ്ങാൻ പളളിക്കവലയിൽ എത്തിയപ്പോഴാണ് വഴിയിൽ കിടന്ന് മുക്കാൽ പവനനോളം വരുന്ന സ്വർണ്ണമാല ജുവലിന് കിട്ടിയത്. തുടർന്ന് മാല തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വടയാർ ആറ്റുവേലക്കടവ് രതീഷിൻ്റെ
യു കെ ജി യിൽ പഠിക്കുന്ന മകളുടെ മാലയാണ് നഷ്ട്ടപ്പെട്ടത്. പള്ളിക്കവലയിൽ കുടുംബാംഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് യു കെ ജി വിദ്യാർഥിക്ക് മാല നഷ്ട്ടമായത്. തുടർന്ന് ഞായറാഴ്ച തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ വച്ച് നഷ്ടപ്പെട്ട ഉടമയ്ക്ക് ജുവൽ തന്നെ പോലിസിൻ്റെ സാന്നിധ്യത്തിൽ സ്വർണ്ണമാല തിരികെ നൽകുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.