Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധന

12 May 2026 19:46 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: പാലാ സബ് റീജണൽ ട്രാൻസ്‌പോർട് ഓഫീസിന്റെ പരിധിയിൽ വരുന്ന സ്‌കൂൾ വാഹനങ്ങളുടെ വാർഷിക ഫിറ്റ്‌നെസ് പരിശോധന (സി.എഫ്.) മേയ് 16, 23 ദിവസങ്ങളിൽ നടക്കും. വാഹനനമ്പർ 1 -5000 വരെയുള്ളവയ്ക്കു മേയ് 16നും വാഹനനമ്പർ 5001-9999 വരെയുള്ളവയ്ക്കു മേയ് 23നും ചൂണ്ടച്ചേരി സെന്റ് ജോസഫ് എൻജിനിയറിങ് കോളേജ് ഗ്രൗണ്ടിൽ വച്ചാണ് പരിശോധന. അതാത് ദിവസങ്ങളിൽ രാവിലെ 10 മണിക്ക് സിഎഫ് ടെസ്റ്റിന് യോഗ്യമാക്കി വാഹനങ്ങൾ ഹാജരാക്കണമെന്നു പാലാ ജോയിന്റ് ആർടിഒ അറിയിച്ചു.





Follow us on :

More in Related News