Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം റെയിൽവേ കാൻ്റീനിൽ തീ പിടുത്തം, വേഗത്തിൽ തീയണച്ചതിനാൽ വൻദുരന്തം ഒഴിവായി

04 Dec 2025 14:00 IST

CN Remya

Share News :

കോട്ടയം: കോട്ടയം റെയിൽവേ സ്റ്റേഷൻ കാന്റീനിൽ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ആണ് സംഭവം. പാചകത്തിനിടെ ചട്ടിയിലെ എണ്ണയിൽനിന്നും തീ ആളിപ്പടർന്നതാണ് അപകട കാരണമായത്. ജീവനക്കാരും, കാൻ്റീനിൽ ഭക്ഷണം എത്തിയ അയ്യപ്പഭക്തരും അടക്കം നിരവധി പേർ ഈ സമയം കെട്ടിടത്തിൽ ഉണ്ടായിരുന്നു.

തീ കാൻ്റീനിൻ്റെ ചിമ്മിനിക്കുള്ളിലൂടെ മുകൾഭാഗത്തേക്ക് അതിവേഗം പടർന്നതും ആശങ്ക പരത്തി. എന്നാൽ തീ ആളുന്നത് കണ്ട് തൊട്ട് സമീപത്തെ റെയിൽവേ പാഴ്സൽ ഓഫീസിലെ ജീവനക്കാരും, പോർട്ടർമാരും ചേർന്ന് പരിസരത്ത് പലയിടത്തായി സ്ഥാപിച്ചിരുന്ന ഫയർ എസ്റ്റിഗ്യൂഷറുകൾ ഉപയോഗിച്ച് തീ അണക്കുകയായിരുന്നു.

പാഴ്സൽ ഓഫീസിലെ ജീവനക്കാരൻ കുമരകം സ്വദേശി ഉണ്ണി ഫയർ എസ്റ്റിഗ്യൂഷറുമായി അടുക്കളയിൽ കയറി അടുപ്പിലെ തീ അണച്ചതിനാൽ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്ന പാചകവാതക സിലിണ്ടറുകളിലേക്ക് അടക്കം തീ പടരാതെ വലിയ ദുരന്തം ഒഴിവാക്കുകയായിരുന്നു. ഫയർഫോഴ്സും, പോലീസും അടക്കമുള്ളവർ ഉടൻതന്നെ സ്ഥലത്തെത്തി തുടർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.

Follow us on :

More in Related News