Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Aug 2026 20:54 IST
Share News :
പരപ്പനങ്ങാടി : കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങള്‍ മാറി ഓണക്കാലത്തിന്റെ പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും
പ്രതീകമായ കർഷകദിനാചരണത്തിൻ്റെ ഭാഗമായി ജിഎച്ച്എസ് നെടുവയിൽ
പ്രദേശത്തെ കർഷകരായ കൃഷ്ണൻകുട്ടി, കറുപ്പൻ എന്നിവരെ സ്കൂൾ പി.ടി.എ., എസ്.എം.സി. കമ്മറ്റികളുടെ നേതൃത്വത്തിൽ ആദരിച്ചു.
വാർഡ് കൗൺസിലർ മഞ്ജുഷ പ്രലോഷ് മുഖ്യാതിഥിയായ ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് കൃഷ്ണപ്രിയ പ്രീ-പ്രൈമറി വിദ്യാർത്ഥികൾക്ക് പച്ചക്കറിത്തൈകൾ വിതരണം ചെയ്തു
സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു കെ.കെ.സ്വാഗതവും, എസ്.എം.സി. ചെയർമാൻ ദിലീഷ്, പി.ടി.എ. അംഗങ്ങളായ മുനീർ ബാബു, സമജ്, കുഞികൃഷ്ണൻ മാഷ്, മനോജ്, ശശികുമാർ, പ്രധീഷ്,പ്രശാന്ത്, രശ്മി
അധ്യാപകരായ നജീബ, സ്റ്റാഫ് സെക്രട്ടറി ശ്രീദിവ്യ, രജനി, പ്രീ-പ്രൈമറി അധ്യാപിക ജംഷീന, വിധു എന്നിവരും ചടങ്ങിൽ സംസാരിച്ചു.
കർഷകരെ ആദരിക്കുന്നതിനും പുതുതലമുറയിൽ കാർഷിക സംസ്കാരവും പരിസ്ഥിതി ബോധവും വളർത്തുന്നതിനുമായി ചിങ്ങപ്പുലരിയിൽ ജിഎച്ച്എസ് നെടുവയിൽ സംഘടിപ്പിച്ച കർഷകദിനാചരണം ശ്രദ്ധേയമായി.
Follow us on :
Tags:
More in Related News
Please select your location.