Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്രൈസ്തവ നിന്ദക്കെതിരെ വിശ്വാസി സമൂഹം പ്രതികരിക്കണം: സ്റ്റീഫന്‍ ജോര്‍ജ്

10 Apr 2026 17:24 IST

CN Remya

Share News :

കോട്ടയം: ക്രൈസ്തവ സഭയുടെയും ക്രൈസ്തവ മതമേലധ്യക്ഷന്‍ മാരുടെയും സാമൂഹിക ഇടപെടലുകളെ രാഷ്ട്രീയമായി വലിച്ചിഴയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് വിശ്വാസി സമൂഹം അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. കോട്ടയം ജില്ലയിലെ രണ്ട് ബിജെപി സ്ഥാനാര്‍ത്ഥികള്‍ ബിഷപ്പ് മാര്‍ക്കെതിരെയും കത്തോലിക്കാ സഭയുടെ മുഖപത്രത്തിനെതിരെയും നടത്തിയ പരാമര്‍ശനങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടത്തിയിരിക്കുന്നത്. സാമൂഹികമായി ബാധിക്കുന്ന വിഷയങ്ങളില്‍ ക്രൈസ്തവ സഭയും മതമേലധ്യക്ഷന്മാരും നിരന്തരം ഇടപെടലുകള്‍ നടത്താറുണ്ട്. കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന നിരവധിയായ പ്രശ്‌നങ്ങളിലും വന്യജീവി ആക്രമണ വിഷയങ്ങളിലും പട്ടയ പ്രശ്‌നങ്ങളിലും മുനമ്പം വിഷയത്തിലുമടക്കം ക്രൈസ്തവ സഭ നടത്തിയ പരാമര്‍ശനങ്ങളും ഇടപെടലുകളും ക്രൈസ്തവര്‍ക്ക് വേണ്ടി മാത്രമായിരുന്നില്ല. സമൂഹത്തെ പൊതുവേ ബാധിക്കുന്ന ഏവരുടെയും വേദന ഉള്‍ക്കൊണ്ടു കൊണ്ടുള്ള ഇടപെടലുകളും പരാമര്‍ശനങ്ങളുമാണ് ക്രൈസ്തവ സഭയും മതമേലധ്യക്ഷന്മാരും നടത്തിയിട്ടുള്ളത്.

Follow us on :

More in Related News