Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞെടുപ്പ് പരിശോധന : മലപ്പുറം ജില്ലയിൽ 3.28 കോടിയുടെപണവും ലഹരിവസ്തുക്കളും പിടിച്ചെടുത്തു

25 Mar 2026 07:45 IST

Jithu Vijay

Share News :

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ജില്ലയില്‍ പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവയുടെ ഒഴുക്ക് തടയുന്നതിനായി വിവിധ സ്ക്വാഡുകളുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനകളില്‍ 3,28,10,430 രൂപയുടെ പണവും മദ്യവും മയക്കുമരുന്നുകളും പിടിച്ചെടുത്തു. പോലീസ്, എക്സൈസ്, ഇൻകം ടാക്സ്, ഡിആർഐ, ഫ്ളയിംഗ് സ്ക്വാഡ് എന്നിവ നടത്തിയ പരിശോധനയിലാണ് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം കണ്ടെത്തിയത്. ഈ മാസം 15 മുതല്‍ 23 വരെയുള്ള കണക്കാണിത്.


കണ്ടുകെട്ടിയത് 29.52 ലക്ഷം രൂപയുടെ മൂല്യമുള്ളവ


പരിശോധനയില്‍ 11.245 ലക്ഷം രൂപ, ആറ് ലിറ്റർ മദ്യം, 685.50 ഗ്രാം മയക്കുമരുന്ന്, 4383 ഹാൻസ് പായ്ക്കറ്റ്, 30 ഐ ഫോണ് എന്നിവ പിടികൂടി. ആകെ 29.5260 ലക്ഷം രൂപയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലും അതിർത്തി പ്രദേശങ്ങളിലും നിരീക്ഷണവും പരിശോധനയും ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.


ആദായനികുതി വിഭാഗം പിടിച്ചത് 62,64,800 രൂപ


ഇൻകം ടാക്സ് പരിശോധനയില്‍ 62,64,800 രൂപയും പിടിച്ചെടുത്തു. എക്സൈസ് പരിശോധനയില്‍ 62,67,800 രൂപയും 461.30 ലിറ്റർ മദ്യവും 8784.07 ഗ്രാം മയക്കുമരുന്നുമാണ് കണ്ടെത്തിയത്. രണ്ട് കഞ്ചാവ് ചെടിയും പിടിച്ചെടുത്ത് നടപടിയെടുത്തു. ആകെ 70,87,030 രൂപയുടെ വസ്തുക്കളാണ് കണ്ടുകെട്ടിയത്. ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പരിശോധനയില്‍ 1,65,06,000 രൂപ വില വരുന്ന 3674,000 സിഗരറ്റും പിടികൂടി.

Follow us on :

More in Related News