Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തമിഴ്നാട്ടിൽ നാടകീയ സംഭവങ്ങൾ, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ

04 Aug 2026 11:51 IST

Jithu Vijay

Share News :

ചെന്നൈ : തമിഴ്നാട്ടിൽ നാടകീയ സംഭവങ്ങൾ, ഉദയനിധി സ്റ്റാലിൻ അറസ്റ്റിൽ. നടി തൃഷയ്ക്കെതിരെ ദ്വയാർഥ പ്രയോ​ഗം നടത്തിയെന്ന കേസിലാണ് അറസ്റ്റ്.

തഞ്ചാവൂർ പൊലീസ് ആണ് ഉദയനിധിയെ അറസ്റ്റ് ചെയ്തത്. ചെന്നൈ നീലാങ്കരയിലെ വസതിയിൽ വെച്ച് തഞ്ചാവൂർ ഈസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.


ടിവികെ നൽകിയ ഔദ്യോഗിക പരാതിയുടെയും ദേശീയ വനിതാ കമ്മിഷന് നൽകിയ കത്തിന്റെയും അടിസ്ഥാനത്തിലാണ് നടപടി. ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാരിനെതിരായി തഞ്ചാവൂരിൽ സംഘടിപ്പിച്ച പ്രതിഷേധത്തിലായിരുന്നു ഉദയനിധി സ്റ്റാലിന്റെ അധിക്ഷേപ പരാമർശം. തമിഴ്‌നാട് മുഖ്യമന്ത്രിക്ക് ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കാവേരി നദിയിലെ വെള്ളത്തിനായി ഇടപെടുന്നതിന് പകരം മറ്റ് ചില കാര്യങ്ങളിലാണ് ശ്രദ്ധയെന്നുമായിരുന്നു പരാമർശം.


പിന്നാലെ വേദിക്ക് താഴെയുണ്ടായിരുന്ന ഡി എം കെ പ്രവർത്തകർ തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിന്

ചെറുചിരിയായിരുന്നു ഉദയനിധിയുടെ മറുപടി. പിന്നാലെ ദ്വയാർഥ പ്രയോഗം നടത്തി.തുടർന്ന് താൻ കാവേരി നദിയെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് ഉദയനിധി ഒഴിഞ്ഞുമാറുകയായിരുന്നു.



Follow us on :

More in Related News