Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2026 14:14 IST
Share News :
കോട്ടയം: ഇ ഡി റെയ്ഡുകൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്നും കേന്ദ്ര സർക്കാരിന്റെയും ആർ എസ് എസിന്റെയും നിയന്ത്രണത്തിലാണ് ഇഡി പ്രവർത്തിക്കുന്നതെന്നും എളമരം കരീം. എം കെ സ്റ്റാലിൻ, അഖിലേഷ് യാദവ് തുടങ്ങിയ പ്രമുഖ നേതാക്കൾ ഇഡിയെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നതിനെ ശക്തമായി അപലപിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇ ഡി യെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.
കേരള ഹൈക്കോടതി തന്നെ ഈ വിഷയങ്ങൾ അടിസ്ഥാനരഹിതമാണെന്ന് മുമ്പ് നിരീക്ഷിച്ചിട്ടുള്ളതാണ്. എന്നാൽ കോടതിയിൽനിന്ന് അനുകൂലമായ ഒരു വിധി വന്നപ്പോൾ പെട്ടെന്ന് 12 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി ഒരു ഭീകരാവസ്ഥ സൃഷ്ടിക്കാൻ ഇഡി ശ്രമിക്കുകയാണെന്നും എളമരം കരീം കൂട്ടിച്ചേർത്തു.
പിണറായിയെ പോലെ ഒരു നേതാവിനെതിരെ നീക്കം വരുമ്പോൾ പ്രതിഷേധം ഉണ്ടാവുമെന്ന് പോലീസിന് അറിയില്ലേ എന്നും, ഇങ്ങനെ നോക്കുമ്പോൾ സംസ്ഥാനത്തെ ഇന്റലേജിൻസ് സംവിധാനം പരാജയപ്പെടുകയാണെന്നും എളമരം കരീം ആരോപിച്ചു. ഇ ഡി ഉദ്യോഗസ്ഥരെ മർദ്ദിക്കണം എന്ന് ഉദ്ദേശം പ്രവർത്തകർക്ക് ഉണ്ടായിരുന്നില്ല.വാഹനം തകർക്കപ്പെട്ടത് യാദൃശ്ചിക സംഭവമാണ്. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ നടക്കുന്ന നിയമനടപടി സിപിഎം തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.