Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Dec 2025 15:55 IST
Share News :
വൈക്കം: ഇടയാഴം ഇടവകയിൽ ഒരുക്കിയ കൂറ്റൻ പുൽക്കൂട് കൗതുകം ഉണർത്തുന്നു. ഇടയാഴം സെൻ്റ് ജോസഫ് ദേവാലയത്തിൽ ക്രിസ്‌തുമസ് ആഘോഷത്തോടനുബന്ധിച്ച് നിർമ്മിച്ച 1600 ചതുരശ്ര അടിയിൽ ഒരുക്കിയ കൂറ്റർ പുൽക്കൂടാണ് വിശ്വാസികൾക്കും പ്രദേശവാസികൾക്കും കൗതുക കാഴ്ച ഒരുക്കുന്നത്. പുൽക്കൂടിന് ഉളളിൽ പ്രവേശിച്ചാൽ പഴയകാല കൊട്ടാരവും ഗുഹയും കാണാം. ക്രിസ്തുദേവൻ ജനിച്ച സ്ഥലവും വെള്ളച്ചാട്ടവും മലകളും കൃഷിസ്ഥലങ്ങളും ഏറുമാടവും ഈ വലിയ പുൽക്കൂട്ടിൽ ഒരുക്കിയിട്ടുണ്ട് . ഒന്നിലധികം ഗ്രാമങ്ങളും അവിടത്തെ കാഴ്ചകളും ചേർന്നൊരിയിയിരിക്കുന്ന പുൽക്കൂട് പള്ളി അങ്കണത്തിൽ കൗതുകമാകുന്നത്. പുൽക്കൂട്ടിലെ ദൃശ്യവിരുന്നുമായാണ് പള്ളിയങ്കണം തിരുപ്പിറവിയെ വരവേൽക്കുന്നത്. സ്നേഹദൂത്' 2025 എന്ന പേരിട്ട ക്രിസ്തുമസ് ആഘോഷം ഇന്ന് വൈകിട്ട് 5.30 നടക്കുന്ന വിശുദ്ധ കുർബാനയോടെ ആരംഭിക്കും. ഇടവകയിലെ യുവജനങ്ങൾ ചേർന്ന് ഒന്നര മാസം കൊണ്ടാണ് മനോഹരമായ പുൽക്കൂട് ഒരുക്കിയത്. കേരളാ സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് രത്നശ്രീ അയ്യർ ആഘോഷം ഉദ്ഘാടനം ചെയ്യും. ഇടവക വികാരി ഫാ. അബ്രഹാം മുക്കാലയിൽ ക്രിസ്തുമസ് സന്ദേശം നൽകും.ചടങ്ങിൽ പിന്നണി ഗായിക ഷൈമോൾ അലക്സ് വിശിഷ്‌ടാതിഥിയായി പങ്കെടുക്കും. ജെയ്സൻ ആക്കാംപാടത്തിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ക്രിസ്തുമസ് ഗാനസന്ധ്യയും അരങ്ങേറും. ആഘോഷത്തിന്റെ ഭാഗമായി കേക്ക് കൗണ്ടറും ഫുഡ് കൗണ്ടറും പ്രത്യേകമായി ഒരുക്കിയിട്ടുണ്ട്..
Follow us on :
Tags:
More in Related News
Please select your location.