Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാലവേദി തലയോലപ്പറമ്പ് മണ്ഡലം കലോൽസവം നടത്തി.

17 May 2026 23:38 IST

santhosh sharma.v

Share News :

വൈക്കം: ബാലവേദി തലയോലപ്പറമ്പ് മണ്ഡലം കലോൽസവം നടത്തി. ഞായറാഴ്ച രാവിലെ മുതൽ നാനാടം ആതുരാശ്രമം ഗവൺമെന്റ് യു.പി സ്കൂളിൽ വച്ച് നടന്ന കലോൽസവം പ്രസിദ്ധ ചലച്ചിത്രതാരം ചോട്ടാ വിപിൻ ഉദ്ഘാടനം ചെയ്തു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗവും എ ഐ എസ് എഫ് തലയോലപ്പറമ്പ് മണ്ഡലം പ്രസിഡൻ്റുമായ കെ.ബി വിഷ്ണു പ്രിയ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എം.കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം.ജി രഞ്ജിത്ത്, സാബു.പി. മണലൊടി, എം.ഡി ബാബുരാജ്, മോഹൻ ചേന്ദംകുളം,ജസീന.പി.ഷാജുദ്ദീൻ, കെ.ജി രാജു, പി.ഡി സാബു, കെ.എം മുരളീധരൻ,

വൈഷ്ണവി തുടങ്ങിയവർ പ്രസംഗിച്ചു.

ക്യാമ്പ് മോഡറേറ്റർ അബു പാലാഴി കുട്ടികൾക്കായുള്ള പഠന ക്ലാസ് 

 നയിച്ചു. 

Follow us on :

More in Related News