Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2025 18:57 IST
Share News :
തലയോലപ്പറമ്പ് :തലയോലപ്പറമ്പ് ചന്തയുടെ നടുവിൽ 210 വർഷങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ടൗൺ കപ്പേളയിൽ
പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് തുടക്കമായി.വെള്ളിയാഴ്ച വൈകിട്ട് ഇടവക വികാരി ഫാ.ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. ശനിയാഴ്ച വൈകിട്ട് 6 ന് തലയോലപ്പറമ്പ് പള്ളിയിൽ നിന്ന് തിരുസ്വരൂപം എഴുന്നള്ളിക്കൽ, ലദീഞ്ഞു. ഫാദർ ആൽജോ കളപുരക്കൽ കർമ്മികനാകും. ഞായറാഴ്ച വൈകിട്ട് 4 ന് തിരുനാൾ പാട്ടുകുർബാനക്ക് ഫാ. ഫ്രഡ്‌ഡി കോട്ടൂർ കാർമികനാകും. തേവര കോളേജ് പ്രൊഫ. റവ.ഡോ. സെബാസ്ത്യൻ മഠത്തിപറമ്പിൽ സന്ദേശം നൽകും. തുടർന്ന് പള്ളിയിലേക്ക് പ്രദക്ഷിണം, നേർച്ച വിതരണം. കൈക്കാരന്മാരായ റിൻസൻ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, ജനറൽ കൺവീനർ സിബി കദളിക്കാട്ട് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകും.
Follow us on :
Tags:
More in Related News
Please select your location.