Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Apr 2026 18:49 IST
Share News :
തലയോലപ്പറമ്പ്: സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസ്സോസിയേൻ തലയോലപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. വടയാറിൽ നടന്ന സംഗമം കെ എസ് എസ് പി എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ.എൻ ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എൻ. ഹരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ ശ്രീരാമചന്ദ്രൻ, സംസ്ഥാന കമ്മറ്റി അംഗം പി.വി സുരേന്ദ്രൻ, ഇടവട്ടം ജയകുമാർ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് കെ. ഡി ദേവരാജൻ, വി.കെ ശശിധരൻ വാളവേലിൽ, കെ എസ് എസ് പി എ നിയോജക മണ്ഡലം പ്രസിഡൻ്റ് പ്രദീപ് കുമാർ,മണ്ഡലം സെക്രട്ടറി ഡി.ശശീന്ദ്രൻ, കെ.രതി കുമാരി തുടങ്ങിയവർ പ്രസംഗിച്ചു. യു ഡി എഫ് സ്ഥാനാർഥി കെ. ബിനിമോൻ്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വാഹന പ്രചരണ ജാഥയും ഭവന സന്ദർശനവും നടത്തുന്നതിന് സംഗമം തീരുമാനിച്ചു.
Follow us on :
Tags:
More in Related News
Please select your location.