Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2025 21:31 IST
Share News :
വൈക്കം: അക്കരപ്പാടം ഗവൺമെൻ്റ് യു.പി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീം പ്രവർത്തനം തുടങ്ങി. ജില്ലാ കോഡിനേറ്റർ എ.എം അൻസാർ ഉദ്ഘാടനം ചെയ്തു.നാടിനെയും സമൂഹത്തെയും അതുവഴി ലോകത്തെയും മനസ്സിലാക്കാനും സ്കൂളും സമൂഹവും തമ്മിലുള്ളബന്ധം തിരിച്ചറിയാനും സഹായിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടത്തിപ്പിലാക്കുക എന്നതാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. സ്കൂൾ പി.ടി.എ പ്രസിഡൻ്റ് കവിത സുമേഷ്, സ്കൂൾ ഹെഡ്മാസ്റ്റർ ഇ.ആർ നടേശൻ, ടി. പ്രസാദ് ,സജീവ് വഞ്ചൂരത്തിൽ ,സ്കൂൾ കോർഡിനേറ്റർ പ്രസീന ശങ്കർ, ആർ.സി ഷീലാ കുമാരി, സ്മിത മേനോൻ തുടങ്ങിയവർ പ്രസംഗിച്ചു.വിദ്യാർഥികൾ, രക്ഷിതാക്കൾ, പി ടി എ ഭാരവാഹികൾ അടക്കം ചടങ്ങിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.