Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2026 21:48 IST
Share News :
കടുത്തുരുത്തി: നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രചാരണ സാമഗ്രികൾ അച്ചടിക്കുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ എല്ലാ പ്രിൻ്റിംഗ് പ്രസ് ഉടമകളും പാലിക്കണമെന്ന് ജില്ലാ കളക്ടർ ചേതൻ കുമാർ മീണ അറിയിച്ചു.
പ്രചാരണ സാമഗ്രികളിൽ പ്രസാധകന്റെയും പ്രസ് ഉടമയുടെയും പേരും വിലാസവും അച്ചടിച്ചിരിക്കണം.
ആകെ എത്ര കോപ്പികൾ അച്ചടിച്ചു, ഈടാക്കിയ തുക എത്ര തുടങ്ങിയ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള ഫോറം അപ്പൻ്റിക്സ് ബി യിൽ രേഖപ്പെടുത്തി ഒപ്പുവച്ച് അച്ചടിച്ച തീയതി മുതൽ മൂന്നു ദിവസത്തിനുള്ളിൽ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. പ്രചാരണ സാമഗ്രിയുടെയും പ്രസാധകന്റെ പ്രഖ്യാപനത്തിന്റെയും നാല് പകർപ്പുകളും ഇതിനൊപ്പം നൽകണം.
ഈ നിർദ്ദേശം ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ഉൾപ്പെടുന്ന ശിക്ഷ ലഭിക്കും. ലൈസൻസ് റദ്ദു ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.