Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2026 21:17 IST
Share News :
തലയോലപ്പറമ്പ്: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതിയിൽ നടത്തിയ ഇ.ഡി റെയ്ഡിൽ പ്രതിഷേധിച്ച് തലയോലപ്പറമ്പിൽ
പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. സി പി എം തലയോലപ്പറമ്പ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ഏരിയ കമ്മറ്റി ഓഫീസിനുമുന്നിൽ നിന്നാരംഭിച്ച പ്രകടനം മാർക്കറ്റ്, പള്ളിക്കല ചുറ്റി സെൻട്രൽ ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധ സമ്മേളനം ജില്ലാ കമ്മറ്റിയംഗം കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം പി.വി. ഹരിക്കുട്ടൻ അധ്യക്ഷത വഹിച്ചു. ഏരിയാ കമ്മറ്റി അംഗങ്ങൾ പ്രകടനത്തിന് നേതൃത്വം നൽകി. നൂറ് കണക്കിന് പ്രവർത്തകർ പ്രതിക്ഷധത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.