Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 May 2026 21:52 IST
Share News :
കടുത്തുരുത്തി: മദ്യലഹരിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചതിന് കുമരകം പൊലീസ് പിടികൂടിയ ശേഷം ജാമ്യത്തിൽ വിട്ടയച്ച ആൾ ഇന്ന് പുലർച്ചെ സുഹൃത്തിനെ വടിവാളിനു വെട്ടി പരിക്കേല്‌പിച്ചു. മദ്യലഹരിയിൽ ഭീഷണി മുഴക്കുകയും, അസഭ്യം പറയുകയും ചെയ്തതിന് കുമരകം പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ച തിരുവാർപ്പ് കോതമംഗലം ഭാഗം കിളിരൂർ കരയിൽ കളപ്പൂരത്തറ വീട്ടിൽ കെ. രഞ്ജിനാണ് സുഹൃത്തിനെ വെട്ടിയത് . കാഞ്ഞിരം പത്തൊൻപതിൽ ചിറയിൽ മുരുകൻ (54) നെയാണ് വടിവാളിന് വെട്ടിയത് .
ഇന്നലെ രാവിലെ പ്രദേശത്തെ ഒരു വിവാഹവുമായി ബന്ധപ്പെട്ട് പ്രതിയും വെട്ടേറ്റ ആളും അടങ്ങുന്ന സംഘം ഒന്നിച്ചിരുന്ന് മദ്യപിച്ചിരുന്നു. മദ്യപാനത്തിനിടെ തർക്കമുണ്ടാകുയും, രാത്രിയിൽ രഞ്ജിൻ വടിവാളുമായി തിരുവാർപ്പിൽ എത്തി ഭീഷണി മുഴക്കുകയും ചെയ്തതായി നാട്ടുകാർ പറയുന്നു. ഇതേ തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതോടെ എത്തിയ പൊലീസ് സംഘം രഞ്ജിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് കേസെടുത്ത് ഇന്നലെ രാത്രി 11-ന് ജാമ്യത്തിൽ വിട്ടു.
സ്റ്റേഷനിൽ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് പുലർച്ചെ രണ്ടാേടെ കാഞ്ഞിരം കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്ത് എത്തി. കയ്യിൽ കരുതിയിരുന്ന മാരകായുധം ഉപയോഗിച്ച് മുരുകനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജ്ഞിനെ പോലീസ് പിടികൂടിയത് മുരുകൻ അറിയിച്ചതു കൊണ്ടാണ് എന്ന് തെറ്റിധരിച്ചാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം . ഇടതു കൈയ്ക്കും കാലിനുമാണ് കൂടുതൽ പരിക്ക്. കസ്റ്റഡിയിലെടുത്ത രഞ്‌ജിനെ നാളെ കോടതിയിൽ ഹാജരാക്കും .
Follow us on :
Tags:
More in Related News
Please select your location.