Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2026 11:37 IST
Share News :
പരപ്പനങ്ങാടി : തെരുവ് നായയുടെ ആക്രമണത്തിൽ എട്ടുപേർക്ക് കടിയേറ്റു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടയാണ് സംഭവം. പരപ്പനങ്ങാടി സദ്ധാബീച്ച് മുതൽ പുത്തൻ കടപ്പുറം, ഒട്ടുമ്മൽ ഭാഗം വരെയുള്ള ഭാഗങ്ങളിലുള്ളവർക്കാണ് നായയുടെ കടിയേറ്റത്. പത്തു വയസിൽ താഴെയുള്ള നാലു കുട്ടികൾക്ക് ഗുരുതരമായി കടിയേറ്റു
നാല് വയസ്സുകാരി അഫ്സക്ക് കണ്ണിനു താഴെ ആഴത്തിൽ മുറിവേറ്റു, ഫാത്വിമ സാഖ്(52), ഇംറാൻ .കെ (1), സുബൈദ(54) മുജീബ് റഹ്‌മാൻ (50), നാസിം (2) , ഹംദാൻ (8), റസാഖ് .ഇ. (45) എന്നിവർക്കാണ് നായയുടെ കടിയേറ്റത് ആറ് പേര് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും 2 പേര് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പേപിടിച്ചതായി കരുതുന്ന നായയെ പിന്നീട് നാട്ടുകാർ തല്ലികൊന്നു.
Follow us on :
Tags:
More in Related News
Please select your location.