Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരപ്പനങ്ങാടി നവജീവൻ വായനശാലയുടെ 74-മത് വാർഷികാഘോഷം

18 May 2026 20:37 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : പരപ്പനങ്ങാടി നവജീവൻ വായനശാലയുടെ 74-ആം വാർഷികാഘോഷം മെയ് 17 ഞായറാഴ്ച ചിറമംഗലം എ.യു.പി സ്കൂൾ മുറ്റത്തുവെച്ച് നടന്നു. പ്രതിഛായ ഫെയിം സിനിമാ നടി നീതു കൃഷ്ണ ഉൽഘാടനം ചെയ്തു. നാട്ടുകാരിയായ നീതു തന്റെ വളർച്ചയിൽ നവജീവൻ വായനശാലയ്ക്ക് വലിയ പങ്കുണ്ടെന്ന് പറഞ്ഞു. ആദ്യകാലത്ത് തന്റെ ഫോടോ ഷൂട്ടിന്‌ നവജീവൻ വായനശാല ഓഡിറ്റോറിയം ഉപയോഗിച്ചതിന്റെ ഓർമകൾ നടി പങ്കുവെച്ചു. ഇവിടെ നിൽക്കാൻ തന്നെ പ്രാപ്തരാക്കിയ അച്ഛനമ്മമാരെ ഓർമ്മിച്ചുകൊണ്ടാണ്‌ നീതു തന്റെ ചെറിയ ഉൽഘാടന പ്രസംഗം അവസാനിപ്പിച്ചത്. 


സെക്രട്ടറി മനീഷ് സ്വാഗതവും കെ. ശീതള നന്ദിയും പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് വിനോദ് തള്ളശ്ശേരി അദ്ധ്യക്ഷത വഹിച്ചു. താലൂക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അബ്ദുൾ റഷീദ്, മുനിസിപ്പൽ കൗൺസിലർമാരായ ഉണ്ണികൃഷ്ണൻ, മനോജ്, ആദ്യകാല വായനശാല പ്രവർത്തകൻ അരവിന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വായനശാല പ്രവർത്തകർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. ജനിൽ മിത്രയുടെ ഹാന്റ് പാൻ സംഗീതം, വിമൽ വിജയന്റെ പുല്ലാങ്കുഴൽ ഫ്യൂഷൻ പരിപാടി എന്നിവ പ്രത്യേക ആകർഷണമായിരുന്നു.

Follow us on :

More in Related News