Wed May 21, 2025 9:53 PM 1ST

Location  

Sign In

ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം ശക്തമായ നടപടി വേണം കെ.എൻ.എം മർകസുദ്ദഅവ; മുസ്ലിങ്ങളെ യാഥാസ്ഥിതികതയിലേക്ക് തിരിച്ചു തെളിക്കാൻ അനുവദിക്കില്ലെന്നും

കോഴിക്കോട് : ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഹിന്ദ്യത്വ ഭീകര സംഘടനകൾ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണോത്സുക രാഷ്ട്രീയം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിനെതിരെ കേരളീയ സമൂഹം ജാഗ്രവത്താവണമെന്ന് കെ.എൻ.എം മർകസുദ്ദഅവ സംസ്ഥാന സമ്പൂർണ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യയിലെ പോലെ കേരളത്തിലും ക്രൈസ്തവ വിശ്വാസികൾക്കു നേരെ ഹിന്ദ്യത്വ ഭീകര സംഘടനകൾ ആക്രമണം അഴിച്ചു വിടുന്നത് പൊറുപ്പിക്കാവതല്ല. ആലപ്പുഴയിലും പാലക്കാട്ടുമെല്ലാം ക്രിസ്തുമസ് ആഘോഷങ്ങൾക്കുനേരെയുണ്ടായ ആക്രമനങ്ങൾക്ക് നേതൃത്വം നല്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ ആർജവം കാണിക്കണം.