Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഒക്ടോബർ 18, വെള്ളിയാഴ്ച്‌ച

16 Oct 2024 21:29 IST

- MOHAMED YASEEN

Share News :

മസ്‌കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കുവാനും മറ്റുമായി മസ്‌കറ്റിലെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് ഈ മാസം 18, വെള്ളിയാഴ്ച്‌ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. എംബസി ഹാളിൽ ഉച്ചക്ക് 2.30ന് ആരംഭിക്കുന്ന ഓപ്പൺഹൗസ് വൈകുന്നേരം നാല് മണി വരെ തുടരും.

ഓപ്പൺ ഹൗസിൽ ഇന്ത്യൻ സ്ഥാനപതി അമിത് നാരംഗും മറ്റു ഉദ്യോഗസ്ഥരും സംബന്ധിക്കും. ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് പരാതികളും സഹായങ്ങൾ ആവശ്യമുള്ള വിഷയങ്ങളും നേരിട്ട് എംബസി അധികൃതരെ അറിയിക്കാനാകും. മുൻകൂട്ടി അനുമതി നേടാതെയും ഓപ്പൺ ഹൗസിൽ പങ്കെടുക്കാം. നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 98282270 എന്ന നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. ഇവരെ ഓപ്പൺ ഹൗസ് സമയത്ത് എംബസി ഉദ്യോഗസ്ഥർ ബന്ധപ്പെടുമെന്നും പ്രസ്‌താവനയിൽ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി  https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News