20 Jul 2024 00:49 IST
Share News :
മസ്‌കറ്റ്: ഒമാനിലെ വാദി അൽ കബീർ വെടിവെപ്പ് സംഭവത്തിൽ ഇന്ത്യ, പാക്കിസ്താൻ സ്ഥാനപതിമാരെ സന്ദർശിച്ച് ഒമാനി അധികൃതർ അനുശോചനം രേഖപ്പെടുത്തി. ദുരിതബാധിതരായ കുടുംബങ്ങൾക്ക് ഒമാൻറെ പിന്തുണയും ഐക്യദാർഢ്യവും അധികൃതർ അറിയിച്ചു.ആശുപത്രികളിൽ പരിക്കേറ്റവർക്ക് നൽകുന്ന വൈദ്യസഹായത്തിന് സ്ഥാനപതിമാർ നന്ദി പറഞ്ഞു.
ഒമാൻ വിദേശകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഖാലിദ് മുസൽഹി, ജി.സി.സി, റീജിയണൽ മേധാവി അൽ മസ്‌കാരി എന്നിവരാണ് ഇന്ത്യൻ സ്ഥാനപതി അമിത് നാരങ്, പാകിസ്താൻ സ്ഥാനപതി മുഹമ്മദ് ഇമ്രാൻ അലി എന്നിവരെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തിയത്.
സ്ഥാനപതിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംഭവത്തിൽ ആത്മാർഥമായ അനുശോചനവും ദുഃഖിതരായ കുടുംബങ്ങളോട് സഹതാപവും അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ഒമാനി ഉദ്യോഗസ്ഥർ ആശ്വസിപ്പിച്ചു.
റോയൽ ഒമാൻ പൊലീസ് ഉദ്യോഗസ്ൻറെ രക്തസാക്ഷിത്വത്തിൽ സ്ഥാനപതിമാർ അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും പറഞ്ഞു. ഒമാനുമായുള്ള തങ്ങളുടെ രാജ്യങ്ങളുടെ പൂർണ ഐക്യദാർഢ്യം അറിയിച്ച സ്ഥാനപതിമാർ സുൽത്താനേറ്റിൻറെ സുരക്ഷിതത്വവും സമാധാനവും നിലനിർത്താനുള്ള ശ്രമങ്ങൾക്ക് പൂർണ പിന്തുണയുണ്ടാകുമെന്നും പറഞ്ഞു. തിങ്കളാഴ്ച രാത്രി പത്തോടെ ഒമാനിലെ വാദി അൽ കബീർ മസ്ജിദ് പരിസരത്ത് നടന്ന വെടിവെപ്പിൽ ഒരു പോലീസുകാരനും ഒരു ഇന്ത്യക്കാരനും നാല് പാകിസ്ഥാൻക്കാരും അടക്കം അഞ്ച് പ്രവാസികളും മൂന്ന് കുറ്റവാളികളും ഉൾപ്പെടെ ഒൻപത് പേർ കൊല്ലപ്പെട്ടിരിന്നു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.