Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Dec 2024 22:01 IST
Share News :
റിയാദ്: സഹായ ഹസ്‌തവുമായി "നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്റർ" താമസ രേഖയുടെ കാലാവധി കഴിഞ്ഞതിനാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ചാവക്കാട് ഒരുമനയൂർ സ്വദേശി ഇന്ത്യൻ എംബസിയുടെയും, നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് സൗദി ചാപ്റ്ററിന്റെയും സഹായത്തോടെ നാട്ടിലേക്കു തിരിച്ചു.
തൊഴിൽ വിസയിലെത്തി കാലാവധി തീരുന്നതിനു മുന്നേ വിസ പുതുക്കുവാനോ മറ്റൊരു വിസയിലേക്ക് മാറുവാനോ സാധിച്ചിരുന്നില്ല. ഇഖാമയുടെ കാലവധി കഴിഞ്ഞതിനാൽ നിയമാനുസൃതമായി ജോലി ചെയ്യാൻ സാധിക്കാതെ വളരെ ദുരിതത്തിലാണ് ജീവിതം തള്ളി നീക്കിയിരുന്നത്.
ഈ വിഷയം ശ്രദ്ധയിൽപെട്ട നമ്മൾ ചാവക്കാട്ടുകാർ, ജീവകാരുണ്യ വിഭാഗം നാട്ടിൽ പോകേണ്ട യാത്ര രേഖകൾ ഇന്ത്യൻ എംബസിയിൽ നിന്ന് ശരിയാക്കാൻ നേതൃത്വം നൽകുകുകയും തുടർന്ന് ഔട്ട് പാസ് ലഭിക്കുകയും ചെയ്തു.
മടക്ക യാത്രക്കുള്ള ടിക്കറ്റ് നമ്മൾ ചാവക്കാട്ടുക്കാർ സൗദി ചാപ്റ്റർ വഹിച്ചു കൊണ്ട് പ്രസിഡന്റ് ഷാഹിദ് അറക്കൽ ജീവകാരുണ്യ കൺവീനർ സിറാജുദ്ധീൻ ഓവുങ്ങലിനു കൈമാറി.
സയ്യിദ് ജാഫർ തങ്ങൾ, ഷാജഹാൻ ചാവക്കാട്, ആരിഫ് വൈശ്യം വീട്ടിൽ, ഫെർമിസ് മടത്തോടയിൽ, ആരിഫ് നമ്പിശ്ശേരി തുടങ്ങിയവർ ചേർന്ന് ശ്രീലങ്കൻ എയർവോയ്സ് വിമാനത്തിൽ യാത്രയാക്കി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf & https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
⭕⭕⭕⭕⭕⭕⭕⭕⭕
For: News & Advertisements: +968 95210987 / enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.