Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Oct 2025 14:22 IST
Share News :
വാഴക്കാട്: തിര, തീരം,തിരിച്ചറിവ് ചാലിയാർ ലിറ്ററേച്ചർ ഫെസ്റ്റ് ഉജ്വല തുടക്കം. പ്രമുഖ കവിയും സാഹിത്യകാരനുമായ കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്തു. വാഴക്കാട് പഞ്ചായത്ത് മുസ്ലിംലീഗ് സമ്മേളനത്തിന്റെ ഭാഗമായാണ് രണ്ടു ദിവസം നീണ്ടുനിൽക്കുന്ന ചാലിയാർ ലിറ്ററേച്ചർ ഫെസ്റ്റ് നടക്കുന്നത്. കാൽപന്തുകളിയുടെ വർത്തമാനം വേറിട്ടനുഭവമായി. കാല്പന്തുകളിയുടെ ആശയസമ്പന്നമായ ചർച്ചയാണ് നടന്നത്. ചന്ദ്രിക പത്രാധിപർ കമാൽ വരദൂർ കാൽപന്തുകളിയെ നെഞ്ചേറ്റിയ ജനതയെക്കുറിച്ച് വിവരിച്ചു. നിരവധി ലോകകപ്പ് മത്സരങ്ങൾ നേരിട്ട് റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ പങ്കുവെച്ചു.
സൈഫു മീഡിയവൺ ചർച്ചകൾ നിയന്ത്രിച്ചു. കെ.ടി.അഹമ്മദ്കുട്ടി മാവൂർ, എസ്.ബി.ടി. ബഷീർ, സുബൈർ വാഴക്കാട് എന്നിവരും സംസാരിച്ചു. വൈകിട്ട് നടന്ന സാഹിത്യം സെഷൻ നജ്മ തബ്ഷീറ നിയന്ത്രിച്ചു. പി.കെ. പാറക്കടവ്, ഒ.പി. സുരേഷ്, ബാലകൃഷ്ണൻ ഒളവട്ടൂർ സംവദിച്ചു. ഗസ്സയിൽ നടന്നത് യുദ്ധമല്ല, സമാനതകളില്ലാത്ത വംശഹത്യയാണെന്നും 2006 ൽ അതിനെക്കുറിച്ച് പുസ്തകമെഴുതിയ സഹചര്യം പാറക്കടവ് വിശദീകരിച്ചു. അന്നും കുഞ്ഞുങ്ങളെ കൊല്ലുന്ന ശീലമാണ് ഇസ്രായിലുകൾക്കുണ്ടായിരുന്നതെന്ന് പാറക്കടവ് വിശദീകരിച്ചു. കാലികം സെഷനിൽ രാഹുൽ ഈശ്വർ, ശരീഫ് സാഗർ എന്നിവർ സംസാരിച്ചു. ഗസ്സ നഗരിയിൽ നടക്കുന്ന ചാലിയാർ ഫെസ്റ്റിന്റെ കാലികപ്രസക്തമായ വിഷയങ്ങൾ ചർച്ച ചെയ്തു. ചരിത്രവും സാഹിത്യവും യാത്രകളുമായി ഇഴചേർന്നിരിക്കുന്നതാണെന്ന് കഥപറയാം സെഷനിൽ പി.ടി.മുഹമ്മദ് പറഞ്ഞു. കെ.എം. ഷാഫി, മുജീബ് റഹ്മാൻ വാഴക്കാട് എന്നിവരും സമാപന സെഷനിൽ പങ്കെടുത്തു.
ഉദ്ഘാടന സമ്മേളനത്തിൽ വാഹിദ് ഹുദവി അധ്യക്ഷത വഹിച്ചു. ഇ.ടി.റിഷാദ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത്പ പ്രസിഡണ്ട് അഡ്വ.എം.കെ.നൗഷാദ്, മുസ്ലിംലീഗ് ഭാരവാഹികളായ സിദ്ദീഖ് മാസ്റ്റർ, മുജീബ് മാസ്റ്റർ, ഇ.ടി.ആരിഫ്, കബീർ ഹാജി മുണ്ടുമുഴി, സി.ടി.റഫീഖ്, ടി.പി.അശ്റഫ് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.