Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Jun 2024 00:40 IST
Share News :
മസ്കറ്റ്: ഒമാനിലെ ഇന്ത്യൻ എംബസി ഇബ്ര ഷർക്കിയ സാൻഡ്‌സ് ഹോട്ടലിൽ വ്യാഴാഴ്ച നടത്തിയ ഇന്ത്യൻ പ്രവാസികൾക്കയുള്ള ഓപ്പൺ ഫോറത്തിൽ വെച്ച്, ഇൻകാസ് ഇബ്രയുടെ വിവിധ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഒമാന്റെ ഇന്ത്യൻ അംബാസിഡർ ശ്രീ അമിത്ത് നാരഗിന് സമർപ്പിച്ചു.
പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ തുങ്ങിയ ആവിശ്യങ്ങൾക്ക് ഷർക്കിയ പ്രവശ്യയുടെ ഉൾപ്രദേശങ്ങളിൽ നിന്ന് മസ്കറ്റ് വരെ വരേണ്ട സാഹചര്യം ഒഴുവാക്കാൻ ഇബ്രയിൽ ഒരു പാസ്പോർട്ട് റീന്യൂവൽ കേന്ദ്രം അനുവദിക്കണമെന്നും, ഒമാനിൽ മരണപ്പെടുന്ന ഇന്ത്യൻ പ്രവാസികളുടെ ഭൗതിക ശരീരം നിയമ നടപടികൾ വേഗം പൂർത്തിയാക്കി എംബസിയുടെ ചിലവിൽ നാട്ടിൽ എത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണമെന്നും, സ്കൂൾ അവധികാലത്തെ ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന നിരക്കിലുള്ള അനിയന്ത്രിതമായ വർദ്ധനവിൽ ഇടപെടണമെന്നും, ഇന്ത്യൻ സ്കൂൾ ഇബ്രയിലെ അധ്യാപകരുടെ കുറവ് അടക്കമുള്ള പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചു.
ഇൻകാസ് ഇബ്രയുടെ സ്നേഹോപഹാരം, ഇൻകാസ് പ്രസിഡന്റ് ശ്രീ അലി കോമത്ത് അംബാസിഡർക്ക് സമർപ്പിച്ചു. ഓപ്പൺ ഫോറത്തിൽ ഇൻകാസ് ഇബ്ര ജനറൽ സെക്രട്ടറി സുനിൽ മാളിയേക്കൽ, സെക്രട്ടറിമാരായ ബിനോജ്, സൈമൺ, എക്സിക്യൂട്ടീവ് മെമ്പർമാരായ ടോം, ലിജോ, സോജി, ജോമോൻ തുടങ്ങിയവരും പങ്കെടുത്തു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി: https://enlightmedia.in/news/category/gulf
+96895210987
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.