Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വയോധികയുടെ മൃതദ്ദേഹം ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തി.

19 Jul 2025 22:11 IST

UNNICHEKKU .M

Share News :

മുക്കം : രാവിലെ കടയിലേക്ക് എന്ന് പറഞ്ഞ് പുറപ്പെട്ട വയോധികയുടെ മൃതദ്ദേഹം ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തി. തോട്ടത്തിൻകടവ് കൂമുള്ളംകണ്ടി ആയിശുമ്മ (72) മൃതദേഹം അഗസ്ത്യമുഴി പാലത്തിന് മുകളിൽ ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തിയത് . ഇരുവഴിഞ്ഞിപ്പുഴയിലൂടെ സ്ത്രിയുടെ മൃതദ്ദേഹം ഒഴുകി പോകുന്നതായി നാട്ടുകാർ വിവരമറിയിച്ചതായിരുന്നു. രാവിലെ7.15 മുതൽ ആയിശുമ്മയെ കാണാനില്ലായിരുന്നു. സോഷ്യൽ മീഡിയകളിൽ ആയിശുമ്മയെ കാണാതായ വാർത്തകൾ വന്നിരുന്നു.ബന്ധുക്കളും, നാട്ടുകാരും, നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം ശനിയാഴ്ച്ച വൈകിട്ട് 5.30 അഗസ്ത്യൻ മുഴിയിലെ ഇരുവഴിഞ്ഞിപ്പുഴയിൽ ഒഴുകുന്നതായി കണ്ടത്.  

ഭർത്താവ്: പരേതനായ ഉണ്ണിമോയി.

മക്കൾ: കബീർ, ഉസ്മാൻ

മരുമക്കൾ: റുബീന, സജിറ .

സഹോദരങ്ങൾ: മുഹമ്മദ് ബഷീർ, ആ മിന, സുലൈഖ, ജമീല.

വിവരമറിഞ്ഞെത്തിയ മുക്കം ഫയർഫോഴ്‌സ് ഓഫീസ്സർ അബ്ദുൽ ഗഫൂറിൻ്റെ   നേതൃത്വത്തിലുള്ള സംഘം കരയ്‌ക്കെത്തിച്ചു. പോസ്റ്റ് മോർട്ട നടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പടം: ആയിശുമ്മ'


Follow us on :

More in Related News