Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോഷണ കേസിൽ ജയിലിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങിയ പ്രതി വീണ്ടും മോഷണം നടത്തി.

15 Apr 2025 19:52 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: നിരവധി കേസുകളിൽ പ്രതിയായ റൂബി രാജൻ. വയസ്സ് 40/25, s/o ത്യാഗരാജൻ, ഡെന്നിസ് വില്ല, കാരിക്കോട് PO, മുളക്കുളം എന്നയാളെ വെള്ളൂർ പോലീസ് അറസ്റ്റ് ചെയ്തു... 13.04.2025 തിയതി രാവിലെ 11.00 മണിക്ക് മൂർക്കാട്ടിപ്പടി ഭാഗത്തു നിന്നും സ്കൂട്ടർ മോഷണം ചെയ്തു കൊണ്ടു പോയ പ്രതിയെ Cr 321/25 U/s 302(5) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു സി.സി. ടി.വി. ക്യാമറ

പരിശോധിച്ചു മണിക്കൂറുകൾക്കകം വെള്ളൂർ പോലീസ് സ്റ്റേഷൻ IPSHO LEBIMON ന്റെ നേതൃത്വത്തതിലുള്ള സംഘം പിടികൂടിയത്..വൈക്കം DYSP യുടെ നിർദേശ പ്രകാരം IPSHO ലേബിമോൻ, SI രാമദാസ്, SI ശിവദാസ്, ASI സഗിഷ്, SCPO ജോസേകിഷോർ, സിപി ഒ മാരായ സാം, അഖിൽദാസ്. രഞ്ജിത് എന്നിവർ അടങ്ങുന്ന ടീമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്....മോഷണ കേസിൽ ജയിലിൽ കഴിയവേ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് പ്രതി വീണ്ടും മോഷണം നടത്തിയത്.പ്രതി മോഷണം ചെയ്ത സ്കൂട്ടർ വിൽപ്പന നടത്തുന്നതിനായി മൂവാറ്റുപുഴ വരെ പോയിട്ടും നടക്കാതെ വന്നതിനു ശേഷം തിരികെ പോരുകയുമായിരുന്നു..പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു..





Follow us on :

More in Related News