Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2024 11:35 IST
Share News :
ഡല്‍ഹി: ജി7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലെ അപുലിയയിലെത്തി. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവരും പ്രധാനമന്ത്രിക്ക് ഒപ്പം ഉച്ചകോടിയില്‍ പങ്കെടുക്കും. ദക്ഷിണ മേഖലയിലെ നിര്‍ണായക പ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാകും. മൂന്നാം തവണ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ വിദേശയാത്രയാണിത്.
‘ലോക നേതാക്കളുമായി ഉല്‍പ്പാദനപരമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ കാത്തിരിക്കുകയാണ്. ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും ശോഭനമായ ഭാവിക്കായി അന്താരാഷ്ട്ര സഹകരണം പ്രോത്സാഹിപ്പിക്കാനും ഞങ്ങള്‍ ഒരുമിച്ച് ലക്ഷ്യമിടുന്നു’, എന്നാണ് മോദി എക്സില്‍ കുറിച്ചത്. ബോര്‍ഗോ എഗ്നേഷ്യ ആഡംബര റിസോര്‍ട്ടില്‍ പതിനഞ്ച് വരെയാണ് ഉച്ചകോടി നടക്കുന്നത്. യുക്രൈന്‍ യുദ്ധവും ഗാസയിലെ സംഘര്‍ഷവും അടക്കമുള്ള പ്രശ്നങ്ങളാകും ചര്‍ച്ചയില്‍ നിറയുക എന്നാണ് കരുതുന്നത്.
അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, കാനഡ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ അടങ്ങുന്നതാണ് ജി7. നിലവില്‍ ജി7 അധ്യക്ഷപദം ഇറ്റലിക്കാണ്. 1997-2013 കാലത്ത് ജി7 റഷ്യയെ കൂടി ഉള്‍പ്പെടുത്തി ജി8 ആയിരുന്നു. ക്രിമീയന്‍ അധിനിവേശത്തെ തുടര്‍ന്ന് റഷ്യയെ ഇതില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.