Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലായ്ക്കരി ഫിഷ് ഫാമിലെത്തുന്ന നാന്ദർശകർക്ക് ഇനി ബഗ്ഗി ഉപയോഗിച്ച് ഫാമിലൂടെ സഞ്ചരിച്ച് വേമ്പനാട് കായലിന്റെ സൗന്ദര്യം നുകരാം.

27 Apr 2025 13:05 IST

santhosh sharma.v

Share News :

വൈക്കം : മത്സ്യ ഫെഡ് പാലായ്ക്കരി ഫിഷ് ഫാമിൽ ടൂറിസം പ്രവർത്തനങ്ങളുടെ ഭാഗമായി വാങ്ങിയ ഇലക്ട്രിക് ബഗ്ഗിയുടെ ഉദ്ഘാടനം മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ നിർവഹിച്ചു. മത്സ്യ ഫെഡ് ഭരണസമിതി അംഗം എസ്. ബാഹുലേയൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ ജി. രാജാദാസ്, സബീന സ്റ്റാൻലി, മത്സ്യഫെഡ് കേന്ദ്ര ഓഫീസിലെ മനേജരും ഫിഷറീസ് ജോയ്ൻ്റ്‌ ഡയറക്ടറുമായ കെ. സുഹൈർ, ജില്ലാ മാനേജർ ഡോ. ജോയ്സ് എബ്രഹാം, സൂപ്രണ്ട് ജോർജ് അജയ്, ഫാം മാനേജർ അജിത്ത് കൊച്ചുമോൻ എന്നിവർ പ്രസംഗിച്ചു. മത്സ്യഫെഡിന്റെ കീഴിലുള്ള ഫാമുകളിൽ അക്വാടൂറിസം ചവർത്തനങ്ങൾ വിപുലപ്പെടുത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ഇത്തരം നടപടികൾ സ്വീകരിച്ചുവരുന്നതെന്നും,

ഫാമിലെത്തുന്ന നാന്ദർശകർക്ക് ബഗ്ഗി ഉപയോഗിച്ച് ഫാമിനുള്ളിലൂടെ സഞ്ചരിച്ച് വേമ്പനാട് കായലിന്റെ സൗന്ദര്യം ആസ്വദിക്കാനും പ്രായമായവർക്കും, നടന്നുവരാൻ ബുദ്ധിമുട്ടുള്ളവർക്കും ബഗ്ഗി വളരെ ഉപയോഗപ്രദമാണെന്ന് മത്സ്യഫെഡ് ചെയർമാൻ അഭിപ്രായപ്പെട്ടു.

Follow us on :

More in Related News