Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് പണമുണ്ടാക്കാൻ നാർക്കോട്ടിക് ബിസിനസ്: എംഡിഎംഎയും കഞ്ചാവുമായി യുവാവ് പിടിയിൽ

15 Feb 2025 20:16 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് പണമുണ്ടാക്കാൻ നാർക്കോട്ടിക് ബിസിനസ് നടത്തിയ യുവാവ് പിടിയിൽ. നിരവധി തൊഴിൽ ചെയ്തിട്ടും പച്ച പിടിക്കാതെ ഒടുവിൽ മയക്ക് മരുന്ന് കച്ചവടം നടത്തിയ യുവാവ് ഒടുവിൽ എക്സൈസിന്റെ പിടിയിലായി. പനച്ചിക്കാട് പരുത്തുംപാറ തോപ്പിൽ ജെറിൻ ജേക്കബ് (32)നെയാണ് 8 ഗ്രാം എംഡിഎംഎയും ഒരു ഗ്രാം കഞ്ചാവുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. താൻ വിദേശത്തും സ്വദേശത്തും നിരവധി തൊഴിൽ ചെയ്തിട്ടുണ്ടെന്നും മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കാറുണ്ടെന്നും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാൾക്ക് എംഡിഎംഎ നൽകിയ ആളിനെ ക്കുറിച്ച് സൂചനയുണ്ടെന്നും ഉടൻ പിടിയിലാകുമെന്നും എക്സൈസ് പറഞ്ഞു. പ്രതി പരുത്തുംപാറയിലെ സ്വന്തം വീട്ടൽ വച്ചാണ് എംഡിഎംഎയും കഞ്ചാവും വില്പന നടത്തിയിരുന്നത്.  എക്സൈസ് ഈ പ്രദേശത്ത് രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു.

Follow us on :

More in Related News