Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടുത്തുരുത്തി കൃഷി ഭവനിൽ സൗജന്യമായി കതിർ ആപ്പ് കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ നാളെ ഉണ്ടായിരിക്കുന്നതാണ്.

05 May 2025 22:37 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി:കടുത്തുരുത്തി ഗ്രാമ പഞ്ചായത്ത്‌ കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷി സമൃദ്ധി പദ്ധതിയുടെ ഭാഗമായി *സൗജന്യമായി* കതിർ ആപ്പ് കർഷക രജിസ്ട്രേഷൻ ക്യാമ്പയിൻ നാളെ ഉണ്ടായിരിക്കുന്നതാണ്.

 *വെള്ളാശേരി , പുത്തൻകരി , കുറിച്ചിക്കരി , മാന്നാർ തെക്കുംപുറം , മാന്നാർ മിച്ചഭൂമി ,എരുമതുരുത്തു കിഴക്കുപുറം , എരുമതുരുത്തു പടിഞ്ഞാറെപുറം* എന്നീ പാടശേഖരങ്ങളിൽ   

ആരെങ്കിലും ഇതുവരെ ചെയ്യാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ നാളെ (06/05/2025) രാവിലെ 10:30 മുതൽ വൈകിട്ട് 4.00 വരെ കടുത്തുരുത്തി കൃഷി ഭവൻ ഓഫീസിൽ എത്തി ചെയ്യാവുന്നതാണ്.

കൃഷി വകുപ്പ് സബ്‌സിഡി ആനുകുല്യങ്ങൾ തുടർന്നും ലഭിക്കുന്നതിനു

ചെറുകിട നാമ മാത്ര കർഷകർ എല്ലാവരും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു. 

രജിസ്ട്രേഷന് വരുന്ന കർഷകർ ആധാർ കാർഡ്, കരമടച്ച രസീത്, ബാങ്ക് പാസ്ബുക്ക് കോപ്പി, പാസ്പോർട്ട്‌ size ഫോട്ടോ, മൊബൈൽ ഫോൺ എന്നിവ കൈയിൽ കരുതണം.




Follow us on :

More in Related News