Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Mar 2025 05:24 IST
Share News :
കൊണ്ടോട്ടി : ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കാഞ്ഞിരക്കുന്നിലെ വാടക വീട്ടിൽ നിന്നും വലിയ തോതിൽ കഞ്ചാവ് പിടികൂടി. കൊണ്ടോട്ടി പോലീസും ഡാൻസാഫ് അംഗങ്ങളും ചേർന്ന് നടത്തിയ പരിശോധനയിൽ മൂന്നു പേരെ പിടികൂടി.
ഫറോക്ക് പെരുമുഖം പാണർകണ്ടി വീട്ടിൽ മണികണ്ഠൻ്റെ മകൻ ജിബിൽ (22), കടലുണ്ടി നഗരം പടന്നയിൽ വീട്ടിൽ ഷംസുദ്ദീൻ്റെ മകൻ മുഹമ്മദ് ഷഫീഖ് (29), ഫറോക്ക് പെരുമുഖം കാലവയൽപറമ്പ് വീട്ടിൽ കബീറിൻ്റെ മകൻ ജാസിൽ അമീൻ (23) എന്നിവരെയാണ് 50 .O95 കിലോഗ്രാം കഞ്ചാവുമായി പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വെള്ളിയാഴ്ച അഞ്ച് മണിയോടെയാണ് കൊണ്ടോട്ടി സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വീട്ടിലെത്തിയത്. മുറിക്കകത്ത് പരിശോധന നടത്തി ചാക്കിൽ ബ്രൗൺ പോളിത്തീൻ പേപ്പറിൽ പൊതിഞ്ഞ കഞ്ചാവ് പൊതികൾ കണ്ടെത്തുകയായിരുന്നു. ആ സമയം മൂന്നു പ്രതികളും വീട്ടിലുണ്ടായിരുന്നു. ചെറുകാവ് മേഖലയിൽ വൻ തോതിൽ കഞ്ചാവ് വിപണനം നടക്കുന്നുണ്ടെന്ന വിവരം പോലീസിന് മുൻപേ ലഭിച്ചിരുന്നു. ഇവർ വാടകവീട്ടിൽ എത്തിയിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെന്ന് പരിസരവാസികൾ പറയുന്നു. വീടിൻ്റെ ഇപ്പോഴത്തെ ഉടമസ്ഥൻ ആരാണെന്നും ആരാണ് ഇവർക്ക് വീട് വാടകയ്ക്ക് നൽകിയതെന്നും അന്വേഷിക്കുന്നുണ്ട്. പിടിയിലായ മൂവരും വൻലഹരിമരുന്ന് വില്പന റാക്കറ്റിൽ പെട്ടവരാണെന്നും കേൾക്കുന്നുണ്ട്.
കൊണ്ടോട്ടി ഡിവൈഎസ്പി സന്തോഷ്, എസ്.എച്ച്.ഒ.ഷമീർ, സബ് ഇൻസ്‌പെക്ടർ വി.ജിഷിൽ, സിവിൽ പോലീസ് ഓഫിസർമാരായ പി.സജീവ്, രതീഷ്, സി.സുബ്രഹ്മണ്യൻ, മുസ്തഫ, ടി.സബീഷ്, അബ്ദുള്ള ബാബു, അജിത്ത്, പ്രിയ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Follow us on :
Tags:
More in Related News
Please select your location.