Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 19:39 IST
Share News :
കടുത്തുരുത്തി: ഫിലിം ഇൻഡസ്ട്രി ആന്റ് കൾച്ചറൽ ആർട്ടിസ്റ്റ് വെൽഫെയർ ഓർഗനൈസേഷൻ(ഫിക്കാവോ) യുടെ നേതൃത്വത്തിൽ സിനിമ, ടി. വി.കോമഡി രംഗത്തുള്ള പ്രമുഖ താരങ്ങളെയും അണിനിരത്തി മെഗാ സ്റ്റേജ് ഷോയുടെ ഉദ്ഘാടനം സെപ്റ്റബർ 28 -ന് ഏറ്റുമാനൂരിൽ നടക്കുമെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ ആലപ്പി രംഗനാഥ് അനുസ്മരണവും. സിനിമ , കോമഡി , സാഹിത്യം, കഥ, ഗായകരംഗത്തെ പ്രമുഖ വ്യക്തികളെ ആദരിക്കുകയും ചെയ്യും. ഷോ നടത്തിപ്പ് സംബന്ധിച്ച് വിപുലമായ സംഘാടകസമിതി രൂപീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ പ്രസിഡൻറ് ദിലീപ് കുമാർ നാട്ടകം,സതീഷ് കാവ്യാധാര,ജി .ജഗദീഷ്,ഗണേഷ് ഏറ്റുമാനൂർ,സിറിൽ ജി. നരിക്കുഴി തുടങ്ങിയവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.