Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭരണ സമിതിയോഗം അട്ടിമറിച്ചെന്ന് ആരോപണം: കാരശ്ശേരി ഗ്രാമ പഞ്ചായത്ത് യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം ശക്തമാക്കി. സംഘർഷത്തിലേക്ക് നീങ്ങി.

05 Mar 2025 06:52 IST

UNNICHEKKU .M

Share News :


മുക്കം:ഭരണസമിതി യോഗ തീരുമാനം അട്ടിമറിച്ചെന്ന് ആരോപിച്ച്, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ എൽഡിഎഫ് അംഗങ്ങളുടെ ശക്തമായ പ്രതിഷേധം' നടത്തി. ഒടുവിൽ സംഘർഷത്തിലേക്ക് നിങ്ങി. 

 കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ബസ് വെയിറ്റിംഗ് ഷെഡ് നിർമിക്കാനുള്ള നീക്കം, ആറുമാസം മുമ്പ് ചേർന്ന ഭരണസമിതി യോഗംഒഴിവാക്കിയിരുന്നു,നിർബന്ധമായും ചെയ്യേണ്ട തൃക്കടമണ്ണ തൂക്കുപാലം ഉൾപ്പെടെ നിരവധി പദ്ധതികൾ നടപ്പാക്കേണ്ട സാഹചര്യം കൂടി ചൂണ്ടിക്കാണിച്ചാണ് പ്രസ്തുത വെയിറ്റിംഗ് ഷെഡിന്റെ പദ്ധതി അന്ന് ഒഴിവാക്കിയിരുന്നത്, എന്നാൽഭരണസമിതി യോഗം ഒന്നാകെ എടുത്ത തീരുമാനം അട്ടിമറിച്ചുകൊണ്ട് അവസാന നിമിഷത്തിൽ പ്രസ്തുത വെയിറ്റ് ഷെഡിന് ടെണ്ടർ ക്ഷണിച്ചത്. ഇക്കാര്യം ഭരണസമിതി യോഗത്തിൽ എൽഡിഎഫ് മെമ്പർമാർ ഉന്നയിക്കുകയായി രുന്നു. കുടിവെള്ളക്ഷാമം രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം ആവശ്യങ്ങളാണ് അടിയന്തരമായി നിർവഹിക്കേണ്ടത് എന്ന് എൽഡിഎഫ് മെമ്പർമാർ പറഞ്ഞു, നിരവധിയായ ഗ്രാമീണ റോഡുകൾ പൊട്ടിപ്പൊളിഞ്ഞ നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലാണ് ഇത്തരം റോഡുകൾ അടിയന്തരമായി പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കുന്നതിന് പകരം പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഇംഗിതത്തിന് യുഡിഎഫ് ഭരണസമിതി കൂട്ടു നിൽക്കുകയാണെന്ന് ഇടതുപക്ഷ മുന്നണി മെമ്പർമാർ കുറ്റപെ പടുത്തി. അംഗീകരിക്കാതെ മുന്നോട്ടു പോകാൻ ശ്രമിച്ചപ്പോൾ ഇടതുപക്ഷം പ്രകടനവുമായി എണീറ്റു, വാക്കേറ്റവും തർക്കവും നടന്നു. ഒടുവിൽ ഇടതുപക്ഷ മുന്നണിമെമ്പർമാരെപുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട്പഞ്ചായത്ത് പ്രസിഡണ്ട് പോലീസിനെ വിവരമറിയിച്ചു.. ഭരണസമിതി യോഗത്തിൽ പോലീസ് കയറിയത് ഇടതുപക്ഷ മെമ്പർമാർ ചോദ്യം ചെയ്തതോടെ വീണ്ടും ബഹളത്തിൽകലാശിച്ചു, കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ മുക്കം പോലീസ് വളരെ പെട്ടെന്ന് തന്നെ ഭരണസമിതി യോഗത്തിൽ നിന്ന്തിരികെ പോയി,ഭരണസമിതി അജണ്ടകൾ തീർക്കാൻ കഴിയാതെ യോഗം അലസിക്ക് പിരിയുകയായിരുന്നു, നാല് കോടി രൂപ നഷ്ടപ്പെടുത്തിയ പഞ്ചായത്ത് ഭരണസമിതി മാർച്ച് മാസം അവസാനമായപ്പോഴും പദ്ധതികൾ ടെ ണ്ടർഷണിക്കാതെ വീണ്ടും പണം ലാപ്സ് ആക്കുന്ന അവസ്ഥയാണ്, കാരശ്ശേരി പഞ്ചായത്തിലുള്ളത്.സർക്കാർ പണം ഉപയോഗിച്ച് ജലജീവൻ മിഷന് വേണ്ടി നിർമ്മിക്കുന്ന ടാങ്കിന്റെ 80% പണിയും പൂർത്തിയാക്കിയിട്ടു ഏറ്റെടുത്ത സ്ഥലത്തിന് ഒരു രൂപ പോലും കാരശ്ശേരി പഞ്ചായത്ത് ഭരണസമിതി നൽകിയിട്ടില്ല ഇതിനെതിരെ ശക്തമായ സമരം തുടർ ദിനങ്ങളിലും സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി പാർലമെന്ററി പാർട്ടി അറിയിച്ചു.കെ പി ഷാജി കെ ശിവദാസൻ എം ആർ സുകുമാരൻ കെ കെ നൗഷാദ്, ജിജിതാ സുരേഷ് ,ശ്രുതി കമ്പളത്ത്, ഇ പി അജിത്ത്, സിജി സിബി, എന്നിവരാണ് പ്രതിഷേധം രേഖപ്പെടുത്തിയത്

Follow us on :

More in Related News