Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൂടരഞ്ഞി ഉടുംമ്പും പാറ വനമേഖലയിൽ വൻ അഗ്നിബാധ അഞ്ച് ഏക്കറോളം പ്രദേശം അഗ്നിഗോളം വിഴുങ്ങി.

02 Mar 2025 11:45 IST

UNNICHEKKU .M

Share News :


മുക്കം: ഉടുമ്പുപാറ വനമേഖലയിൽ വൻ അഗ്നിബാധയിൽ വ്യാപകമായി കാട് കത്തിനശിച്ചു.  കൂടരഞ്ഞി പഞ്ചായത്തിലെ പൂവാറൻതോട് മേഖലയുമായി ബന്ധപ്പെട്ട് ഉടുമ്പുപാറ വനത്തിലാണ് പുലർച്ചക്ക് വൻ അഗ്നിബാധയുണ്ടായത്. മുക്കത്ത് നിന്നുള്ള അഗ്നി രക്ഷാ സേനയുടെയും വനംവകുപ്പിന്റെയും നേതൃത്വത്തിൽ തീ അണച്ചു. ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വനത്തിലെ ഹെക്ടർ കണക്കിന് വരുന്ന പ്രദേശമാണ് അഗ്നിനാളം വിഴുങ്ങി തുടങ്ങിയത്. തിരുവമ്പാടി പോലീസ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുക്കത്തുനിന്നും സ്റ്റേഷൻ ഓഫീസർ എം അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാ സേനാംഗങ്ങൾ സംഭവ സ്ഥലത്തേക്ക് കുതിച്ചത്.വാഹനമെത്തിപ്പെടാൻ സാധ്യമല്ലാത്ത ഭാഗമായതിനിൽ കാൽ നടയായി സഞ്ചരിച്ച് ഫയർ ബീറ്ററുകൾ ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരുമൊന്നിച്ച് ജനവാസമേഖലയിലേക്ക് പടരാതെ തീ നിയന്ത്രണ വിധേയമാക്കുകയത്. അഞ്ചേക്കറോളം പ്രദേശത്ത് തീ പടർന്നങ്കിലും കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതെ നിയന്ത്രിക്കാൻ അഗ്നിരക്ഷാ സേനക്കും വനം വകുപ്പിനും സാധിച്ചു..

ഗ്രേഡ് അസ്സി.സ്റ്റേഷൻ ഓഫീസർ പി. അബ്ദുൽ ഷുക്കൂർ, ഫയർ ഓഫീസർമാരായ പി ടി അനീഷ്, എൻ പി അനീഷ്, എൻ ടി അനീഷ്, വൈ പി ഷറഫുദ്ദീൻ,പി നിയാസ്, കെ എസ് ശരത്ത്, വി എം മിഥുൻ, ഹോം ഗാർഡ്മാരായ കെ എസ് വിജയകുമാർ, ചാക്കോ ജോസഫ്, രത്നരാജൻ തുടങ്ങിയവർ നേതൃത്വത്തിലാണ് തീ അണച്ചത്.

Follow us on :

More in Related News