Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ 2.95 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസ്സ്.

17 Jul 2025 14:16 IST

santhosh sharma.v

Share News :

വൈക്കം : നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും എതിരെ കേസെടുത്ത് തലയോലപ്പറമ്പ് പോലീസ്. നിർമ്മാതാവ് പി എസ് ഷംനാസ് നൽകിയ പരാതിയിലാണ് ബുധനാഴ്ച കേസ് രജിസ്റ്റർ ചെയ്തത്. ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമ്മാണത്തിൻ്റെ പേരിൽ ഒരുകോടി 90 ലക്ഷം രൂപ തട്ടിയെടുത്തുന്ന പരാതിയിലാണ് നടപടി. തലയോലപ്പറമ്പ് പോലീസ് ആണ് സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തത്. നിവിൻ പോളി നായകനായ മഹാവീർ സിനിമയുടെ സഹ നിർമ്മാതാവാണ് ഷംനാസ്. ഈ സിനിമ പരാജയപ്പെട്ടതിനെ തുടർന്ന് 95 ലക്ഷം രൂപ തിരികെ നൽകാമെന്ന് പറഞ്ഞ് നിവിൻ പോളി എബ്രിഡ് ഷൈൻ്റെ സംവിധാനത്തിൽ നിർമ്മിക്കുന്ന

ആക്ഷൻ ഹീറോ ബിജു 2 സിനിമയിൽ നിർമ്മാണ പങ്കാളിയാക്കാമെന്ന് വാക്ക് നൽകിയ ശേഷം 2024 ഏപ്രിൽ മാസം മുതൽ കഴിഞ്ഞ മാസം 30 വരെ ഈ സിനിമയുടെ ചിത്രീകരണത്തിനായി 1.90 കോടി രൂപ ഷംനാസിനെക്കൊണ്ട് ചില വഴിപ്പിക്കുകയായിരുന്നു. സിനിമയുടെ ടൈറ്റിൽ എബ്രിഡ് ഷൈൻ്റെ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നിന്നും ഷംനാസിൻ്റെ സ്ഥാപനമായ ഇന്ത്യൻ മൂവി മേക്കേഴ്സിൻ്റെ ബാനറിലേക്ക് കേരള ഫിലിം ചേമ്പർ ഓഫ് കൊമേഴ്സിൽ കത്ത് നൽകി മാറ്റിയ ശേഷം സിനിമയുടെ ബഡ്ജറ്റ് സംബന്ധിച്ച് ഇവർ തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഇന്ത്യൻ മൂവിമേക്കേഴ്സ് ബാനറിൽ രജിസ്റ്റർ ചെയ്തത് മറച്ച് വച്ച ശേഷം മുൻ കരാർ കാണിച്ച് ദുബൈയിൽ പ്രവർത്തിക്കുന്ന മറ്റൊരു പ്രൊഡക്ഷൻ കമ്പനിക്ക് പോളി ജൂനിയേഴ്സ് എന്ന സ്ഥാപനത്തിന് സിനിമയുടെ അവകാശം ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് വിതരണ അവകാശം നൽകി വഞ്ചന നടത്തുകയായിരുന്നു. തുടർന്ന് വാങ്ങിയ പണം മടക്കി നൽകാതെ വന്നതോടെ ഷംനാസ് വൈക്കം കോടതിയിൽ കേസ് ഫയർ ചെയ്യുകയായിരുന്നു. കേസ് തലയോലപ്പറമ്പ് പോലീസിന് കൈമാറുകയും തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ബംഗ്ലാദേശിൽ ഉൾപ്പെടെ ചിത്രീകരണം നടത്തിയെങ്കിലും സിനിമ പാതിവഴിയിൽ മുടങ്ങിക്കിടക്കുകയാണ്. നിർമ്മാതാവുമായുള്ള സാമ്പത്തിക തർക്കവും കേസും സിനിമയുടെ ചിത്രീകരണത്തിനും തിരിച്ചടിയാണ്.

Follow us on :

More in Related News