Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jul 2025 20:14 IST
Share News :
മുക്കം: തലമുറകളുടെ ഓർമ്മകൾ പങ്ക് വെച്ച് എം.ടി വാരത്തിന് ഉജ്ജ്വല സമാപനം. എം.ടി വാസുദേവൻ നായരുടെ മകൾ അശ്വതി വി നായർ, വൈക്കം മുഹമ്മദ് ബഷീറിൻ്റെ മകൻ അനീസ് ബഷീർ, ഒ.എൻ.വി കുറുപ്പിൻ്റെ മകൻ രാജീവ് ഒ.എൻ.വി എന്നിവർ പങ്കെടുത്ത “എം.ടി യും ദയാപുരത്തുകാരും” എന്ന ഓർമ്മ പങ്കിടുന്ന പരിപാടിയോടെ ദയാപുരം എം.ടി വാരം സമാപനമായത്.. എം.ടിയുടെ ജന്മദിനമായ ജൂലായ് 15 ന് ആരംഭിച്ച എം.ടി വാരത്തിൽ എം.ടി യുടെ സിനിമകൾക്ക് ഒ.എൻ.വി എഴുതിയ പാട്ടുകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള “എം.ടി സംഗീത പരിപാടി”യിൽ രാജീവ് ഒ.എൻ.വി യും അപർണ്ണ രാജീവും നീധീഷും പാടി.
എം.ടി വാസുദേവൻ നായർ എന്ന വാസുവേട്ടൻ കാരണമായിരിക്കാം താൻ ഇപ്പോഴും ജീവിച്ചിരിക്കുന്നതെന്ന് അനീസ് ബഷീർ പറഞ്ഞു. “ചിത്തഭ്രമം പിടിപെട്ട് കഠാരയുമെടുത്ത് അക്രമാസക്തനായ ബഷീർ എന്ന തൻ്റെ ടാറ്റയെ സ്വന്തം ജീവൻപോലും പണയംവെച്ച് ആശുപത്രിയിലെത്തിച്ചതിൽ ഒരാൾ വാസുവേട്ടനായിരുന്നു. അങ്ങിനെയാണ് രക്ഷപ്പെട്ടത്. അതിനുശേഷമാണ് ഞാൻ ജനിക്കുന്നത്. അതുകൊണ്ടാണ് ഞാൻ ജനിക്കാൻ കാരണം അദ്ദേഹമാണെന്നു പറഞ്ഞത്”-അദ്ദേഹം വിശദീകരിച്ചു. തന്നെ ഗൌരവമായ വായനയിലേക്കെത്തിക്കാൻ കാരണമായത് എം.ടി യുടെ എഴുത്താണെന്നു രാജീവ് ഒ.എൻ.വി പറഞ്ഞു. സ്ഥാപനങ്ങൾ നടത്തുന്നതിലെ ആത്മാർത്ഥതയെ അച്ഛൻ മതിച്ചിരുന്നുവെന്ന് എം.ടിയുടെ മകൾ അശ്വതി വി നായർ പറഞ്ഞു. തിരൂരിലെ തുഞ്ചൻപറമ്പ് കഴിഞ്ഞാൽ അച്ഛൻ ഏറ്റവും കൂടുതൽ അടുത്തു നിന്ന സ്ഥാപനം ദയാപുരമായിരുന്നെന്ന് അശ്വതി വി നായർ ഓർത്തു. ദയാപുരം പേട്രൺ സി.ടി. അബ്ദുറഹീം, അൽ ഇസ്ലാം ചാരിറ്റബിൾ ട്രസ്റ്റ് ട്രസ്റ്റി ഡോ.എം.എം ബഷീർ എന്നിവർ പങ്കെടുത്ത ഈ പരിപാടിയിൽ ദയാപുരം എം.ടി വാരം ക്യൂറേറ്റർ എൻ.പി. ആഷ് ലി മോഡേറ്ററായിരുന്നു. രാവിലെ നടന്ന “എം.ടി നാടകരൂപങ്ങളിൽ” എന്ന ചർച്ചയിൽ ബിന്ദു ആമാട്ട് മോഡറേറ്ററായിരുന്നു. രചയിതാവിനെയും കടന്ന് കഥാപാത്രം പോവുന്ന അനുഭവമാണ് മഹാഭാരതത്തെയും രണ്ടാമൂഴത്തെയും നാടകരൂപത്തിലൂടെ വായിക്കാൻ ശ്രമിച്ചപ്പോൾ സംഭവിച്ചതെന്ന് “ഭീഷ്മപർവ്വ”ത്തിൻ്റെ രചയിതാവും സംവിധായകനുമായ സാംകുട്ടി പട്ടംകരി പറഞ്ഞു. എം.ടിയുടെ ദൃശ്യസാധ്യതകളെ എങ്ങിനെ വിപുലീകരിക്കാമെന്ന് “ഒരു അധ്യാപകൻ ജനിക്കുന്നു” എന്ന കഥയുടെ വായനയിലൂടെ നാടകസംവിധായകനും സ്കൂൾ ഓഫ് ഡ്രാമ അധ്യാപകനുമായ ശ്രീജിത്ത് രമണൻ ഉദാഹരിച്ചു.“എം.ടിയും എഴുത്തും വായനയും” എന്ന ചർച്ചയിൽ എം.ടിയുടെ വായനയുടെ ആഴം എം.ടിയുടെ ലോകങ്ങൾക്ക് ഇത്ര പരപ്പും ആഴവും നൽകിയെന്ന് എം.ടിയുടെ ലേഖനങ്ങളെയുംസാഹിത്യകാരന്മാരെക്കുറിച്ചുള്ള കുറിപ്പുകളെയും ഉദ്ധരിച്ചുകൊണ്ട് പ്രൊവിഡൻസ് കോളേജ് ഇംഗ്ലീഷ് വിഭാഗം അധ്യക്ഷ ശാന്തിവിജയൻ പറഞ്ഞു. തികഞ്ഞ ബോധ്യത്തോടെ സാഹിത്യകാരൻ എന്ന തൊഴിലിലേക്ക് വരുന്നത് എം.ടിയാണെന്നും അദ്ദേഹം മാറുന്ന കാലത്തിൻ്റെ വിഹ്വലതകളെ വ്യത്യസ്തമായി രേഖപ്പെടുത്തുന്നു എന്നും മണിപ്പാൽ സർവ്വകലാശാലയിലെ ഇംഗ്ലീഷ് അധ്യാപകനായ അശോകൻ നമ്പ്യാർ നിരീക്ഷിച്ചു. ദയാപുരത്തെ വിദ്യാർത്ഥികളുടെ വായന, മത്സരങ്ങൾ, പ്രദർശനം എന്നിവയും എം.ടി വാരത്തിൻ്റെ ഭാഗമായി നടന്നു.
Follow us on :
Tags:
More in Related News
Please select your location.