Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2025 17:55 IST
Share News :
വൈക്കം: കഴിഞ്ഞ ദിവസം പരിശീലന ക്ലാസിന് പോയ ശേഷം കാണാതായ വിദ്യാർഥിനിയെ ഗോവയിൽ നിന്നും കണ്ടെത്തി. ഗോവയിലെ പനാജിക്കടുത്ത് നിന്നും ബസ്സിൽ വച്ചാണ് 13 കാരിയെ ഗോവ പോലീസ് കണ്ടെത്തിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട തിരുവനന്തപുരം സ്വദേശിയായ യുവാവുമായി പോയതെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് പോലീസ് യുവാവിൻ്റെ മൊബൈൽ ഫോൺ ടവർ ലോക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പാലാക്കാട് ഇവർ എത്തിയതായി സൂചന ലഭിച്ചെങ്കിലും പിന്നീട് യുവാവിൻ്റെ ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. തുടർന്ന് ഇതിൻ്റെ അന്വോഷണവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിന്നും വനിതാ പോലീസ് ഉൾപ്പെട്ട സംഘം ബാംഗ്ലൂരിൽ അന്വോഷണം നടത്തുന്നതിനിടെയാണ് ഗോവയിൽ കിട്ടിയതായി വൈക്കം പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് ബാംഗ്ലൂരിലുള്ള പോലീസ് സംഘം ഗോവയിലേക്ക് തിരിച്ചിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.